NADAMMELPOYIL NEWS
APRIL 04/22
കോഴിക്കോട്: ജാനകിക്കാടുപ്പുഴയിൽ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് ദമ്പതികള്‍ ജാനകിക്കാടുപുഴയുടെ കരയില്‍ എത്തിയതെന്നു പോലീസ്. ഇന്നലെ ഇവര്‍ ഇതേ സ്ഥലത്ത് ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. എന്നാൽ, ഇന്ന് വന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
കടിയങ്ങാട് സ്വദേശിയായ റെജിലാണ് ജാനകിക്കാടുപ്പുഴയിൽ മുങ്ങിമരിച്ചത്. വധു കനക ഒഴുക്കില്‍പ്പെട്ടെങ്കിലും ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍, കനകയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.
അവിചാരിതമായി വേലിയേറ്റമുണ്ടാകുന്ന പുഴയാണ് ജാനകിപ്പുഴ. പരിചയമില്ലാത്ത പലര്‍ക്കും നേരത്തെ അപകടമുണ്ടായിട്ടുമുണ്ട്. മാര്‍ച്ച് 14ന് ആയിരുന്നു ഇരുവരുടെയും വിവാഹം.