കോഴിക്കോട്: സംസ്ഥാനത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ പുതിയ ക്യാമറ സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയാണ് കാമറയുടെ ലക്ഷ്യം. ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം, വ്യാജ നമ്പർ, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിൾ ഉപയോഗം തുടങ്ങിയവയെല്ലാം കാമറയിൽ വ്യക്തമായി പതിയും.
എന്നാൽ ഇപ്പോൾ ഇത് ജനങ്ങൾക്കിടയിൽ ആവലാതി സൃഷ്ടിച്ചിരിക്കുകയാണ്. പുതുതായി വന്ന കാമറകൾ എവിടെയെല്ലാം എന്നത് ഒന്നാമത്തെ ആശങ്കയായി പരിഗണിച്ചാൽ രണ്ടാമത്തെത് നമ്മുടെ നാട്ടിൻ പുറങ്ങളിൽ പോലും കാമറകണ്ണുകൾ മിഴി തുറന്നപ്പോൾ ഇവിടങ്ങളിൽ ഏത് വേഗ പരിതിയാണ് ഉൾക്കൊള്ളേണ്ടത് എന്ന് അറിയാതെ മിക്കവരും തല ചൊറിയുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. പലരും വേഗത്തിൽ പാഞ്ഞെത്തി പെട്ടെന്ന് ബ്രേക്കിടുന്ന പ്രവണത കണ്ടു തുടങ്ങിയതോടെ വിരലിലെണ്ണാവുന്ന അപകട സാദ്യധകൾ തള്ളിക്കളയാൻ കഴിയില്ല.
കാമറക്കാലിന് സമീപമുള്ളവർ തലയിൽ കൈവെച്ചു കൊണ്ട് ആസ്വാദനം ആരംഭിച്ചതോടെ മിക്കവർക്കും ഉള്ളിൽ ഒരു അടയാള ബോർഡിന്റെ ആവശ്യകത ഓർമ്മ വന്നു തുടങ്ങി. എന്നാൽ ഇത്തരത്തിലുള്ള ബോർഡുകൾ കാമറ വെക്കാൻ നിശ്‌ചയിച്ച കമ്പനി വെക്കേണ്ടതാണോ അതോ റോഡ് നിർമാണ ഏജൻസി വെക്കേണ്ടതോ അതോ ഇനി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് നേരിട്ടെത്തി വെക്കേണ്ടതാണോ എന്ന ആലോചനയിലാണ് സമീപ വാസികൾ.
ഏതായാലും കാമറ കാണാത്തവർ ഫൈൻ അടച്ചും പെട്ടന്ന് കണ്ടവർ വണ്ടിയിടിച്ചും നേരത്തെ കണ്ടവർ കയ്യടിച്ചും ആഘോഷിക്കട്ടെ.
വേണ്ടത് മുൻകൂട്ടി കാണാൻ ഇത് ഒരു കാരണമാകട്ടെ… നാടിനൊപ്പോം നമുക്കും വളരാം…
🖋Jabir NSM