NADAMMELPOYIL NEWS
APRIL 03/22

നടമ്മൽപൊയിൽ;മുപ്പത്തിമൂന്നു വർഷത്തെ സ്തുത്യാർഹമായ സേവനത്തിന് ശേഷം പ്രധാനധ്യാപിക പി. പ്രഭ ടീച്ചർ കെടയത്തൂർ ജി. എം. എൽ. പി. സ്കൂളിൽ നിന്ന് പടിയിറങ്ങി. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ കാര്യങ്ങളിൽ വലിയ മുന്നേറ്റമാണ് ഇവരുടെ കാലത്തുണ്ടായത്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി. സ്കൂളിന്റെ തൊണ്ണൂറ്റി രണ്ടാം വാർഷികാഘോഷ പരിപാടിയിൽ വെച്ച് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. അബ്ദുൽ നാസർ പരിപാടിയുടെ ഉൽഘാടനവും ഉപഹാര സമർപ്പണവും നടത്തി. പി. ടി. എ. പ്രസിഡണ്ട് നവാസ് ഓമശ്ശേരി അധ്യക്ഷം വഹിച്ചു. റിയാസ് ഓമശ്ശേരി ഗാനം ആലപിച്ചു. ദീർഘകാലം പി. ടി. എ. പ്രസിഡണ്ടായിരുന്ന എ കെ അബ്ദുല്ലത്തീഫിനുള്ള ഉപഹാരം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി നൽകി. എൽ. എസ്. എസ്. ജേതാക്കൾക്കുള്ള ഉപഹാരം സ്വാഗത സംഘം ചെയർമാനും വാർഡ് മെമ്പറുമായ പി. ഇബ്രാഹീം നൽകി. രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ, അൽമാഹിർ, സ്കൂൾ മെഗാ ക്വിസ് വിജയികൾക്കുള്ള ഉപഹാരം ഭരണ സമിതി അംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര, ഒ. പി. സുഹറ ടീച്ചർ എന്നിവർ വിതരണം ചെയ്തു. ടി. എൻ. അബ്ദുറസാഖ്, എ. സദാനന്ദൻ, ആർ. കെ. ബാബു, പി. ടി. അബ്ദുൽ അലി മാസ്റ്റർ, എസ്. കെ. ചന്ദ്രൻ, എം. പി. അബ്ദുൽ ഖാദർ മാസ്റ്റർ, സക്കീർ ഹുസൈൻ മാസ്റ്റർ, റംല ടീച്ചർ, ഹസീന യു., ഹൈറുൽ ബഷർ പ്രസംഗിച്ചു. പി. പ്രഭ ടീച്ചർ, എ. കെ. അബ്ദുല്ലത്തീഫ് മറുപടി പ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *