റിയാദ്: സഊദിയിലും ഖത്തറിലും യു.എ.ഇയിലും മാസപ്പിറവി ദൃശ്യമായതോടെ റമദാന്‍ വൃതാനുഷ്ഠാനത്തിന് ശനിയാഴ്ച തുടക്കമാവും.അതേ സമയം മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ഒമാനില്‍ ശനിയാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഞായറാഴ്ചയായിരിക്കും റമദാന്‍ ഒന്ന് എന്ന് റമദന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി അറിയിച്ചു.
റമദാന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വൈകീട്ടായിരുന്നു യോഗം ചേര്‍ന്നത്. കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമായിട്ടില്ല.
മാസപ്പിറവി ദൃശ്യം
റിയാദ്: മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ റമദാന്‍ വ്രതം ശനിയാഴ്ച (ഏപ്രില്‍ 2) ആരംഭിക്കും. ഇശാ നമസ്‌കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റ് പള്ളികളിലും തറാവീഹ് നമസ്‌കാരം നടക്കും.മാസപ്പിറവി നിരീക്ഷണ കമ്മറ്റിയുടെ കീഴില്‍ രാജ്യത്ത് സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. യുഎഇയിലും ശനിയാഴ്ച റമദാന്‍ വ്രതം ആരംഭിക്കും.
അതേസമയം റമദാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെ എന്‍ എം) കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. എന്നാല്‍ സുന്നി വിഭാഗങ്ങള്‍ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ.
ദക്ഷിണ ഓസ്ട്രേലിയയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ വ്രതം തുടങ്ങുമെന്ന് ഇമാം വ്യക്തമാക്കി. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഏപ്രില്‍ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.