മുക്കം : മുക്കം മുസ്‌ലിം ഓർഫനേജിന് കീഴിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി. മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടി ‘ഹൃദയപൂർവം’ മുക്കം നഗരസഭ ഉപാധ്യക്ഷ കെ.പി. ചാന്ദിനി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ്‌ മൂത്തേടം അധ്യക്ഷനായി.

മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ. ഹൈസ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എം.പി. ജാഫർ, ഹയർ സെക്കൻഡറിയിൽനിന്ന് വിരമിക്കുന്ന കെമിസ്ട്രി അധ്യാപിക ജയ ജേക്കബ്ബ് എന്നിവർക്ക് മുക്കം മുസ്‌ലിം ഓർഫനേജ് സി.ഇ.ഒ. വി. അബ്ദുള്ളക്കോയ ഹാജിയും മുക്കം എം.കെ.എച്ച്.എം.എം.ഒ. വി.എച്ച്.എസിൽനിന്ന് വിരമിക്കുന്ന സക്കീന, മുക്കം എം.കെ.എച്ച്.എം.എം.ഒ. എൽ.പി. സ്കൂളിൽനിന്ന് വിരമിക്കുന്ന ശൈലജ ബീവി എന്നിവർക്ക് ഓർഫനേജ് കമ്മിറ്റി അംഗം വി. മരക്കാരും ഉപഹാരം നൽകി.

വിവിധ സ്ഥാപനമേധാവികളായ എൻ.കെ. സലീം, മോനുദ്ദീൻ, വി. റഷീദ്, നിസാർ ഹസ്സൻ, എം. ബിനു, ആമിന, പി.ടി.എ. പ്രസിഡന്റ്‌ സാദിഖ് കൂളിമാട്, മുൻ ഹെഡ് മാസ്റ്റർ അബ്ദു, മുൻ അധ്യാപിക ഗേളി, കൺവീനർ പി. മുഹമ്മദ് ഇഖ്ബാൽ, ജോയൻറ്‌ കൺവീനർ കെ.കെ. ഷൗക്കത്ത് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *