NADAMMELPOYIL NEWS
MARCH 28/22

കോഴിക്കോട്: രാജ്യവ്യാപകമായി നടക്കുന്ന ദ്വിദിന പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. കടതുറന്നയാളുകള്‍ക്കെതിരെയും വാഹനത്തില്‍ സഞ്ചരിച്ചവര്‍ക്കെതിരെയും സമരാനുകൂലികള്‍ പലയിടത്തും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

കൊയിലാണ്ടിയില്‍ സമരാനുകൂലികള്‍ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്‌ക്കുരണ പൊടി വിതറിയെന്ന് ആരോപണം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡന്റ് കെ.പി ശ്രീധരന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്‌ക്കുരണ പ്രയോഗം നടത്തിയത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കുന്നതല്ലെന്നും തുറക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഉത്തരവുണ്ടായിട്ടും പോലീസ് സംരക്ഷണം ലഭിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *