NADAMMELPOYIL NEWS
MARCH 28/22
കോഴിക്കോട്: സമരാനുകൂലികൾ മർദിച്ചെന്നും സഞ്ചരിച്ച ഓട്ടോറിക്ഷ തകർത്തെന്നും ആരോപിച്ച് പാലക്കാട് ഗോവിന്ദാപുരം സ്വദേശികൾ കസബ പോലീസ് സ്റ്റേഷനിൽ. ഷിബിജിത്ത് എന്നയാളും ഭാര്യയും കുട്ടികളും സഞ്ചരിച്ച വാഹനമാണ് സമരക്കാർ തടഞ്ഞത്.
ഇവരെ മർദിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. സമരക്കാരുടെ കൂടെയുണ്ടായിരുന്ന സ്ത്രീകൾ റോഡിലേക്ക് തള്ളിയിട്ടെന്ന് ഷിബിജിത്തിന്റെ ഭാര്യ പറഞ്ഞു.
ഉപജീവനത്തിനായി ലോണെടുത്ത് വാങ്ങിയ ഓട്ടോയാണ് സമരക്കാർ തകർത്തതെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് ഇവരുടെ തീരുമാനം.