NADAMMELPOYIL NEWS
MARCH 24/22
കോഴിക്കോട്: ഐ.എസ്.എമ്മിന്റെ നേതൃത്വത്തിൽ ദേശീയ മതേതര സമ്മേളനം മാർച്ച് 26, 27 തീയതികളിൽ നടക്കുമെന്ന് ഭാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘ഒന്നിക്കാം ഒരുമയുള്ള ഇന്ത്യക്ക്’ എന്ന പ്രമേയത്തിലാണ് സമ്മേളനം. 26ന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മണിശങ്കര്‍ അയ്യര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് സൗഹൃദ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
27ന് രാവിലെ ഒമ്പതിന് ‘മതനിരപേക്ഷ ഇന്ത്യ ആകുലതകളും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ വികസന സെമിനാര്‍ കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. 11.30ന് അക്കാദമിക സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
രണ്ടു മണിക്ക് നടക്കുന്ന ബൗദ്ധിക സംവാദം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകീട്ട് നാലിന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.