NADAMMELPOYIL NEWS
MARCH 23/22

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങളെ ഒഴിവാക്കാന്‍ മുസ്ലിംലീഗ് ചരടുവലികള്‍ നടത്തുന്നതായി ആരോപണം.
മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണമുള്ള കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് തലപ്പത്ത് നിന്ന് ജിഫ്രിതങ്ങളെ മാറ്റാന്‍ നിയമ ഭേദഗതിക്കാണ് ലീഗ് നീക്കം.

വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഫി, വഫിയ്യ ബിരുദങ്ങള്‍ നല്‍കുന്ന കോളേജുകളെ നിയന്ത്രിക്കുന്ന സമിതിയാണ് സിഐസി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനെന്ന പേര് പറഞ്ഞാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. സമസ്ത പ്രസിഡന്റാണ് നിലവില്‍ സിഐസി ഉപദേശകസമിതിഅംഗം. സമസ്ത മുശാവറ അംഗത്തെ ഉപദേശകസമിതിയാക്കാമെന്നതാണ് പുതിയ ഭേദഗതി. ഇത് നിലവില്‍ വന്നാല്‍ ജിഫ്രിതങ്ങള്‍ ഉപദേശകസമിതിയില്‍ നിന്ന് പുറത്താകും.
മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണമുള്ള കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) തലപ്പത്ത് നിന്ന് ജിഫ്രിതങ്ങളെ മാറ്റാന്‍ നിയമ ഭേദഗതിക്കാണ് ലീഗ് നീക്കം

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരായ ലീഗിന്റെ പള്ളിസമരത്തെ എതിര്‍ത്തതോടെ ജിഫ്രിതങ്ങള്‍ ലീഗിന്റെ കണ്ണിലെ കരടായിരുന്നു. അതേ സമയം, സമസ്തയില്‍ ഒരുവിഭാഗം ഇതിനെതിരെ രംഗത്തുവരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *