ഓമശ്ശേരി : റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പുരോഗമിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ഓമശ്ശേരി അങ്ങാടിയിലെ മരം മുറിക്കുന്നതും ഓവുചാലുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കൊടുവള്ളി എം.എൽ.എ. എം.കെ. മുനീർ ഉറപ്പുനൽകി.
അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണമെന്നും മഴക്കാലത്ത് കടകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ പഴയ ഓവുചാലുകൾ നവീകരിക്കണമെന്നും ആവശ്യപ്പെട്ട് കച്ചവടക്കാരും നാട്ടുകാരും കഴിഞ്ഞദിവസം ഗ്രാമപ്പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് എം.എൽ.എ. സ്ഥലം സന്ദർശിച്ചത്. പ്രസിഡന്റ് പി. അബ്‌ദുൽ നാസർ, സൈനുദ്ദീൻ കൊളത്തക്കര, കെ.പി. അയമ്മദ് കുട്ടി, പി.വി. സ്വാദിഖ്, എ.കെ. അബ്ദുല്ല, ഇബ്രാഹീം കൂടത്തായി, ടി.കെ. ജീലാനി, സി.കെ. ബഷീർ, എം.എം. രാധാമണി എന്നിവർ നേതൃത്വംനൽകി