ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്.
വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. അടുത്ത ഏതാനും ദിവസങ്ങളില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ നിരക്കില്‍ വില വര്‍ധിപ്പിക്കാനാണു സാധ്യത.