NADAMMELPOYIL NEWS
FEBRUARY 26/22
പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍ (37), ഭാര്യ ബിജി (34), മക്കളായ അശ്വനന്ദ, ആര്യനന്ദ എന്നിവരാണ് മരിച്ചത്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ നടക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.