NADAMMELPOYIL NEWS
FEBRUARY 26/22

കോഴിക്കോട്: കേരളത്തിൽ മൊത്തക്കച്ചവടത്തിനായി ആന്ധ്രയിൽ നിന്നും എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.39 കിലോ കഞ്ചാവുമായി പൂനൂർ വട്ടപ്പൊയിൽ ചിറക്കൽ റിയാദ് ഹൗസിൽ നഹാസ്(37) ആണ് പിടിയിലായത്.

ഇന്ന് വൈകീട്ടോടെ അടിവാരം ചേലോട്ട് മൂലോഞ്ചി എസ്‌റ്റേറ്റിലെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഈ മാസം 11 ന് ലോറിയുമായി ആന്ധ്രയിൽ പോയ പ്രതി ഒരാഴ്ച കഴിഞ്ഞ് കേരളത്തിലെത്തിച്ച് മൊത്തവിതരണക്കാർക്ക് വില്പന നടത്തിയതിൽ ബാക്കി കഞ്ചാവാണ് പിടിച്ചെടുത്തത്. ലോറിയുമായി ആന്ധ്രയിലേക്ക് പോയി കഞ്ചാവ് കേരളത്തിലെത്തി മൊത്തമായി വതരണം ചെയ്യുകയാണ് പ്രതിയുടെ രീതി.

പ്രതിയുടെ സംഘത്തിൽപ്പെട്ടവരെയും ചില്ലറ വിൽപ്പനക്കാരെയും കേന്ദ്രീകരിച്ച് കർശന നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. നവംബർ മാസത്തിന് ശേഷം ആറ് തവണയായി 300 കിലോയോളം കഞ്ചാവ് ഇങ്ങനെ ഇയാൾ കേരളത്തിലെത്തിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *