കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ.

യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല.

മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. വിവാഹ, മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ.

∙ അനുമതി അത്യാവശ്യ യാത്രകൾക്കു മാത്രം. രേഖകൾ അല്ലെങ്കിൽ സാക്ഷ്യപത്രം വേണം. ആശുപത്രി/വാക്സിനേഷൻ യാത്ര അനുവദിക്കും. 

∙ ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. 

∙ പലവ്യഞ്ജനം, പച്ചക്കറി, പഴം, പാൽ, മീൻ, ഇറച്ചി കടകൾക്കു പ്രവർത്തിക്കാം. രാവിലെ 7 മുതൽ രാത്രി 9 വരെ. 

∙ ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ മാത്രം. 

∙ മെഡിക്കൽ സ്റ്റോറുകൾ തുറക്കാം. മാധ്യമ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം. 

∙ 24 മണിക്കൂർ പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾക്കു തടസ്സമില്ല

∙ വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രം

∙ അടിയന്തര സാഹചര്യങ്ങളിൽ വർക്‌ഷോപ്പുകൾ തുറക്കാം.

Leave a Reply

Your email address will not be published. Required fields are marked *