രാജ്യത്ത് 12നും പതിനാലിനും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷന്‍ മാര്‍ച്ചില്‍ തുടങ്ങുമെന്ന് കേന്ദ്രം.18 വയസിന് മുകളിലുള്ള 70 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്സീന്‍ നല്‍കിയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് കണക്ക്. ഇന്ന് രാജ്യത്ത് 2,58,089 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 19.65 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 385 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്.
ഇത് വരെ 3.73 കോടി കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലുമായി 8,209 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. 16,56,341 പേരാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 4.43 ശതമാനാണ് ഇത്. രോഗമുക്തി നിരക്ക് 94.27 ശതമാനത്തിലേക്ക് താണിട്ടുമുണ്ട്. 486451 മരണമാണ് രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലാണ് സ്ഥിതി എറ്റവും മോശം. സംസ്ഥാനത്ത് 41,327 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 29 മരണവും സ്ഥിരീകരിച്ചു. എട്ട് പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം ഇത് വരെ 1,738 പേരിലാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്.
ദില്ലിയിലും കേസുകള്‍ കൂടുകയാണ്. 18,286 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു, 29 മരണവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനത്തില്‍ നിന്ന് 27.87 ശതമാനത്തിലേക്ക് താണിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ലക്ഷണമില്ലാത്തവര്‍ ഇപ്പോള്‍ ടെസ്റ്റ് ചെയ്യേണ്ടതില്ല. കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്ബര്‍ക്കത്തില്‍ വന്നവര്‍ മറ്റ് അസുഖങ്ങളും ലക്ഷണവുമില്ലെങ്കില്‍ പരിശോധിക്കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം.