NADAMMELPOYIL NEWS
JANUARY 13/22
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും സംഘടനയിൽ ഇക്കാര്യത്തിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി.
സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രവർത്തകരുടെ അനാവശ്യ പരാമർശങ്ങൾ ആവർത്തിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാവുമെന്ന് യോഗം മുന്നറിയിപ്പു നൽകി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു.