NADAMMELPOYIL NEWS
JANUARY 13/22
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന് തുടരും. മൂന്നാം വട്ടമാണ് മോഹനന് സെക്രട്ടറിയാകുന്നത്. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ജില്ലാ കമ്മിറ്റിയുടെ ആദ്യയോഗമാണ് പി. മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
1991 മുതല്‍ ജില്ലാ കമ്മിറ്റി അംഗമായ മോഹനന് 2015-ല്‍ വടകര സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായെങ്കിലും പിന്നീട് വിട്ടയച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ലതികയാണ് ഭാര്യ. മക്കള്‍: ജൂലിയസ് നികിദാസ്, ജൂലിയസ് മിര്‍ഷാദ്. മരുമക്കള്‍: സാനിയോ മനോമി, ഡോ.ശില്‍പ്പ.