NADAMMELPOYIL NEWS
JANUARY 11/22
കോഴിക്കോട്: കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിക്കെതിരെ താൻ നടത്തിയ പരാമർശത്തിൽ ക്ഷമ പറയുന്നതായി പി സി ജോർജ്. കടുത്ത വാക്കുകളിൽ സംസാരിച്ചതിൽ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണ്. ക്ഷമ പറയുന്നതിൽ ഒരു മടിയുമില്ല. ദിപീപ് തെറ്റോ ശരിയോ എന്ന് എന്നത് കോടതി നിശ്ചയിക്കും. അതിലേക്ക് ഞാൻ കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒരു ചാനലുകാരൻ എന്നെ വിളിച്ചു. ഉപദ്രവിക്കപ്പെട്ട പെൺകുട്ടിയെക്കുറിച്ച് അദ്ദേഹത്തോട് ഞാൻ കടുത്ത വർത്തമാനം പറഞ്ഞു. ഇതിൽ എനിക്ക് ദുഃഖമുണ്ട്. ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ പറയാൻ പാടില്ലായിരുന്നു. അങ്ങനെ ഒരു ഉപദേശം കൂടി നൽകുകയാണെന്നും പി സി ജോർജ് വ്യക്തമാക്കി.
എനിക്ക് പറ്റിയ തെറ്റ് ആർക്കും ഉണ്ടാകാൻ പാടില്ല. ഞാൻ ആ കുഞ്ഞിനോട് പരസ്യമായി മാപ്പ് ചോദിക്കുകയാണ്. ആ കുഞ്ഞ് ശരിയോ തെറ്റോ എന്നതിലൊന്നും ഞാൻ ഇടപെടുന്നില്ല. അത് കോടതി നിശ്ചിയിച്ചോളുമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പി സി ജോർജ് പറഞ്ഞു. അക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിഷയത്തിൽ മാപ്പ് പറയുന്നതായി അദ്ദേഹം അറിയിച്ചത്.
മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചതി തെറ്റായി പോയെന്ന് പിസി ജോർജ് കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ടയിലെ മുസ്ലീം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോല്‍വിക്ക് കാരണയി. ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ ഇനി ഇല്ലാതെ നോക്കും. ചിലര്‍ നിരന്തരം ആക്ഷേപിച്ചപ്പോള്‍ തിരികെ പറഞ്ഞു പോയതാണ്. എസ്ഡിപിഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിനാവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയില്‍. ഇരകളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവുന്നില്ല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യൻമാരെ വിളിച്ചു ചർച്ച നടത്തുകയാണ്. സമ്പന്നൻമാർ മാത്രമാണ് പിണറായിക്ക് മാന്യൻമാർ. ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ലെന്ന് പിസി ജോർജ് പറഞ്ഞു.