NADAMMELPOYIL NEWS
JANUARY 11/22
കോഴിക്കോട്: പൊതുപ്രവർത്തകയും ഗവ. ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി. മൂന്നു വർഷം മുമ്പ് ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് ഭീഷണിയുയർന്നതോടെയാണ് ബിന്ദു അമ്മിണിക്ക് കോടതി നിർദേശപ്രകാരം സുരക്ഷയേർപ്പെടുത്തിയത്. ബിന്ദു അമ്മിണിയുടെ വീട്ടിലും ലോ കോളജിലേക്കുള്ള യാത്രക്കിടയിലും സുരക്ഷ നൽകും.
പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരികൾക്കെതിരെ ബിന്ദു അമ്മിണി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പോലീസ് സംരക്ഷണംതന്നെ പിൻവലിച്ചു. എന്നാൽ കഴിഞ്ഞയാഴ്ച കോഴിക്കോട് ബീച്ചിൽ ബിന്ദു അമ്മിണിക്കു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു പോലീസുകാരെ നിയോഗിച്ചത്