NADAMMELPOYIL NEWS
JANUARY 01/22
എറണാകുളം;വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായ എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു. ഇന്ന് ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം. പരാതികള്‍ പ്രത്യേക സമിതി അന്വേഷിക്കും. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പതിനൊന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
എറണാകുളത്ത് കെ.എസ്.യു മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ അക്രമത്തില്‍ പ്രധിഷേധിച്ച് കെ.എസ്.യു കോളജ് ഹോസ്റ്റലിലെയ്ക്ക് നടത്തിയ മാര്‍ച്ചിനുനെരെയാണ് ജയപീരങ്കി പ്രയോഗം ഉണ്ടായത്. പൊലീസ് വലയം ഭേതിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രിച്ചതാണ് സംഘര്‍ഷത്തിന് കാരണം. എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്.