NADAMMELPOYIL NEWS
JANUARY 07/22
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളാണ് പിടിയിലായത്. നീതുവിനെ പല സമയത്തും സഹായിച്ചത് ഇയാളാണ് എന്നാണ് പൊലീസ് പറയുന്നത്. ഇയാളെ എറണാകുളത്ത് നിന്നും കോട്ടയത്ത് കൊണ്ടുവരും. നീതു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയത് യുവതി ഒറ്റയ്ക്കാണെന്ന് പൊലീസ്. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്നും പിന്നിൽ മറ്റു റാക്കറ്റുകളില്ലെന്നും കോട്ടയം എസ്.പി ഡി.ശില്‌പ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. . വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. അത് എന്താണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും യുവതിയുടെ മൊഴികളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്.പി വ്യക്തമാക്കി.