NADAMMELPOYIL NEWS
JANUARY 07/22
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്നാണ് സുരക്ഷ വർധിപ്പിക്കാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിർദേശം നൽകിയത്. നവജാത ശിശുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച മന്ത്രി വീണാ ജോര്‍ജ് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു.
ആശുപത്രി ജീവനക്കാരെല്ലാവരും നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണമെന്നും മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണമെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.