NADAMMELPOYIL NEWS
JANUARY 07/22
ഒാമശ്ശേരി;വേനപ്പാറ ഹോളിഫാമിലി എച്ച്എസിൽ എൽഇഡി ബൾബ് നിർമാണ പരിശീലന പരിപാടി നടത്തി. ഊർജ സംരക്ഷണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. കോഴിക്കോട് ദർശനം സാംസ്കാരിക വേദിയുടെ സഹകരണത്തോടെ നടന്ന പരിശീലന പരിപാടിക്ക് ഇഎംസി റിസോഴ്സ് പേഴ്സൺ കെ. പവിത്രൻ ക്ലാസ് എടുത്തു. സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച ഉപയോഗ ശൂന്യമായ എൽഇഡി ബൾബുകൾ നന്നാക്കി എടുക്കുകയും പുതിയ ബൾബുകൾ നിർമിക്കാൻ പഠിപ്പിച്ച് ഊർജ സംരക്ഷണ പരിപാടിയ്ക്ക് പിന്തുണയേകുകയും ചെയ്യുന്നതാണ് പദ്ധതി. നൂറിലധികം ബൾബുകൾ പ്രവർത്തന സജ്ജമാക്കിയ കുട്ടികൾ നാടിനും വീടിനും മാതൃകയായി. പഠനത്തോടൊപ്പം ജീവിതത്തിൽ ഏറ്റവും ഉപകാരപ്രദമായ ഒരു കൈത്തൊഴിൽ പഠിച്ചുകൊണ്ട് കുട്ടികൾ സ്വന്തം വീടുകളിലും മറ്റുള്ളവർക്കും ഊർജ സംരക്ഷണ പ്രവർത്തനത്തിന് മാതൃകയാവാനുളള തീരുമാനത്തിലാണ്. സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേകുന്നേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓമശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ സൈനുദീൻ കൊളത്തക്കര പരിപാടി ഉദ്ഘാടനം ചെയ്തു.
ഇ.ജെ. തങ്കച്ചൻ, ജോണി കുര്യൻ, കെ.എസ്. ടെന്നിസൺ, സിബി തോമസ്, ടിയാര സൈമൺ, സിമി ഗർവാസിസ്, ഷെറി ജോസ്, സിസ്റ്റർ ലെറ്റിൻ, സിസ്റ്റർ മിഷ, ടി.വി. മിനി എന്നിവർ പ്രസംഗിച്ചു.