NADAMMELPOYIL NEWS
JANUARY 06/22
കോഴിക്കോട് > കോട്ടൂളിയിലുണ്ടായ സ്കൂട്ടർ അപകടത്തിൽ കോർപറേഷനിലെ ശുചീകരണത്തൊഴിലാളി മരിച്ചു. ചെലവൂർ പാലക്കോട്ടുവയൽ കക്കാട്ട് ഹൗസിൽ വിജയകുമാർ (45) ആണ് മരിച്ചത്. കോട്ടൂളി പട്ടേരിയിൽ വ്യാഴം രാവിലെ ഏഴരക്കായിരുന്നു അപകടം. വീട്ടിൽ നിന്ന് കോർപറേഷൻ ഓഫീസിലേക്ക് ജോലിക്കിറങ്ങുമ്പോൾ വിജയകുമാർ സഞ്ചരിച്ച സ്കൂട്ടർ ഡിവൈഡിൽ തട്ടി നിയന്ത്രണം വിട്ട് എതിർഭാഗത്തേക്കു തെറിച്ചുവീഴുകയായിരുന്നു. മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് വിജയകുമാറിന്റെ ശരീരത്തിൽ ഇടിച്ചാണ് ഗുരുതര പരിക്കേറ്റത്. ഭാര്യ: ലീന. മക്കൾ: ആതിര, അഖിൽ. ബുള്ളറ്റ് യാത്രക്കാരൻ പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.