ക്രിസ്മസ് അവധിക്കു ശേഷം സ്കൂളുകൾ ഇന്ന് തുറക്കും. ഒമിക്രോൺ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ ക്വാറൻ്റീൻ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

അതേസമയം ഒമിക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം അവസാനിച്ചു. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *