കുന്ദമംഗലത്ത് ഗതാഗത കുരുക്ക് രൂക്ഷം. തിങ്കളാഴ്ച രാവിലെ തന്നെ നിരവധി വാഹനങ്ങളാണ് കുരുക്കിൽ പെട്ട് കിടക്കുന്നത്. ഇരുചക്ര വാഹനങ്ങളടക്കം വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതിനിടെ ആംബുലൻസിന് പോലും കടന്ന് പോകാൻ സാധിക്കുന്നില്ല. രോഗിയുമായി എത്തിയ ആംബുലൻസ് ഏറെ നേരവും കഴിഞ്ഞാണ് ഈ കുരുക്കിൽ നിന്നും രക്ഷപ്പെട്ടത്.
.കുന്ദമംഗലം എം എൽ എ റോഡ് മുതൽ മുക്കം വയനാട് റോഡിൽ എല്ലാം കൂട്ട് പാത്തിലടക്കം വാഹനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുകയാണ്. പ്രവർത്തി ദിവസമായതിനാൽ തന്നെ കുട്ടികളുടെ രക്ഷിതാക്കളുമടക്കമുള്ള കാൽനട യാത്രക്കാരും ഏറെ പ്രയാസപ്പെടുന്നു.