അഞ്ച് സ്റ്റാർ സുരക്ഷ നേടാൻ തീരുമാനിച്ചാൽ, വാഹനത്തിന്റെ ഭാരം കുറയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന് ഈ ഇന്ത്യന്‍ വണ്ടിക്കമ്പനി

പുതിയ വാഹനങ്ങളുടെ സുരക്ഷയെ (Safety) കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകള്‍ക്കൊപ്പം, രാജ്യങ്ങളിലെ ഏറ്റവും വലിയ നിർമ്മാതാക്കൾ ഇപ്പോൾ കാറുകൾ കൂടുതൽ സുരക്ഷിതമാക്കാൻ തല പുകയ്ക്കുകയാണ്. ഏറ്റവും ഈടുനില്‍ക്കുന്നതും സുരക്ഷിതത്വം നല്‍കുന്നതും ഭാരമേറിയ കാറുകളാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണെന്ന് പറയുകയാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. ഓട്ടോകാർ പ്രൊഫഷണൽ സംഘടിപ്പിച്ച 2021 ലൈറ്റ് വെയ്റ്റിംഗ് കോൺഫറൻസിലാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാണ കമ്പനിയുടെ ഉന്നതന്‍ വ്യക്തമാക്കിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് സ്റ്റാർ സുരക്ഷ നേടാൻ തീരുമാനിച്ചാൽ, വാഹനത്തിന്റെ ഭാരം കുറയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആഗോള ഉൽപ്പന്ന വികസന വിഭാഗം മേധാവി ആർ വേലുസാമി കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ഭാരം കുറയ്ക്കുന്നതിനും, നിർമ്മാതാക്കൾ ബദൽ സാമഗ്രികൾ പരിശോധിക്കണമെന്നും വേലുസാമി സൂചിപ്പിച്ചു. ഗ്ലോബൽ NCAP യുടെ ക്രാഷ് ടെസ്റ്റുകളിൽ, അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ  XUV700 ന്റെ നിർമ്മാണത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ സൂചിപ്പിച്ച്, സുരക്ഷ വർദ്ധിപ്പിക്കുന്നതിന് കാറുകളിലെ ഭാരം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഫറൻസിൽ, മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി XUV700 ൽ നിന്ന് 110 കിലോഗ്രാം ഭാരം കുറച്ചതായി കമ്പനിയുടെ  ഉൽപ്പന്ന വികസന മേധാവി വെളിപ്പെടുത്തി. ഈ നേട്ടം കൈവരിക്കാൻ ഡിസൈനിന്റെ കാര്യത്തിൽ പുതുമയുള്ളവരാകണമെന്നും വാഹന നിർമ്മാണത്തിൽ ഉയർന്ന ടെൻസൈൽ സ്റ്റീൽ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാസ്‌റ്റിക് കോമ്പോസിറ്റുകളിൽ നിന്ന് മാത്രം 15-20 കിലോഗ്രാം കുറയ്ക്കാന്‍ തങ്ങൾക്ക് കഴിഞ്ഞതായും വേലുസാമി പറഞ്ഞു. ഗ്ലോബൽ NCAP യുടെ ക്രാഷ് ടെസ്റ്റുകളിൽ, XUV700 പൂർണ്ണമായ, 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. വാഹനത്തിന്റെ കുറഞ്ഞ ഭാരവും മറ്റ് ചില ഘടകങ്ങളും ഇതിന് കാരണമായെന്നാണ് വേലു സ്വാമി കരുതുന്നത്. 

കുട്ടികളുടെ സുരക്ഷയില്‍ ചരിത്ര നേട്ടം, ഇടിച്ചിട്ടും തകരാതെ മഹീന്ദ്ര, കയ്യടിച്ച് രാജ്യം!

കാർ നിർമ്മാണത്തിനുള്ള ബദൽ സാമഗ്രികൾ എന്ന വിഷയത്തിൽ, അലുമിനിയം പ്രധാന പുതിയ വസ്‍തുക്കളിൽ ഒന്നായി പരിഗണിക്കണമെന്ന് വേലുസാമി പറഞ്ഞു. എന്നിരുന്നാലും, ഉയർന്ന വിലയുള്ളതിനാൽ, മറ്റ് ലോഹങ്ങളായ ഹൈ-ടെൻസൈൽ സ്റ്റീൽ, അഡ്വാൻസ്ഡ് ഹൈ-ടെൻസൈൽ സ്റ്റീൽ, അൾട്രാ-ഹൈ-ടെൻസൈൽ സ്റ്റീൽ, ബോറോൺ സ്റ്റീൽ എന്നിവയും വാഹനത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കാനും ഭാരം കുറയ്ക്കാനും വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാം.

വാഹനത്തിന്റെ മറ്റ് ഭാഗങ്ങളായ ഡോറുകൾ, ഫെൻഡറുകൾ, ബോണറ്റ്, സസ്പെൻഷനുകൾ എന്നിവയും ഭാരം കുറയ്ക്കാൻ ഇതര സാമഗ്രികൾ ഉപയോഗിക്കാവുന്ന മേഖലകളാണ്. “പവർട്രെയിനിലും, നിങ്ങൾക്ക് വളരെയധികം ഭാരം കുറയ്ക്കാൻ കഴിയും. അലുമിനിയം ബ്ലോക്കുകൾ ഉത്പാദനം മെച്ചപ്പെടുത്തുകയും 30-35 കിലോഗ്രാം ഭാരം കുറയ്ക്കുകയും ചെയ്യാം, ”വേലുസാമി കൂട്ടിച്ചേർത്തു. ക്രോസ്-ബാർ ബീമും സ്റ്റിയറിംഗ് വീലും മഗ്നീഷ്യം ഉപയോഗിച്ച് നിര്‍മ്മിക്കാമെന്നും ഫെൻഡർ, ടെയിൽഗേറ്റ് തുടങ്ങിയ മേഖലകളിൽ പ്ലാസ്റ്റിക്കിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

“ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ആവശ്യമാണ്, മെച്ചപ്പെട്ട NVH (ശബ്ദം, വൈബ്രേഷൻ, കാഠിന്യം) ലെവലുകൾ, റൈഡ്, ഹാൻഡ്‌ലിംഗ്, മികച്ച സുരക്ഷ, സാങ്കേതിക സവിശേഷതകൾ എന്നിവയുടെ ആവശ്യകത കാരണം ഡിസൈൻ മാറ്റത്തിന് വിധേയമാകും. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിന് കാർ നിർമ്മാതാക്കൾ നൂതനമായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്, ”വേലുസാമി പറഞ്ഞു, ഉപഭോക്തൃ ആവശ്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ക്രാഷ് ടെസ്റ്റുകളെ എത്രത്തോളം വിശ്വസിക്കാം?!

ഇതേ കോൺഫറൻസിൽ, മാരുതി സുസുക്കി ഇന്ത്യയുടെ ചീഫ് ടെക്‌നോളജി ഓഫീസർ സിവി രാമനും ഭാരം കുറയ്ക്കുന്ന കാര്യം വ്യക്തമാക്കി. 10 ശതമാനം ഭാരം കുറയ്ക്കുന്നതിലൂടെ ഇന്ധനക്ഷമത മൂന്ന്-നാല് ശതമാനം വർദ്ധിപ്പിക്കാനും പുറന്തള്ളുന്നത് മൂന്ന്-നാല് ഗ്രാം [കിലോമീറ്ററിന്] കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലിനീകരണം എന്ന തന്ത്രപ്രധാനമായ മറ്റൊരു വിഷയത്തിലേക്കും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. “ഇന്ത്യയിലെ നിയന്ത്രണ സാഹചര്യങ്ങൾ മാറുകയാണ്. മുന്നോട്ട് പോകുമ്പോൾ, രാജ്യം ഉടൻ തന്നെ CAFE മാനദണ്ഡങ്ങൾ, BS6 ഘട്ടം 2 (RDE) കൂടാതെ മറ്റു പലതും കാണും. കൂടാതെ, ഉദ്‍മവനം കുറയ്ക്കുന്നതിൽ ലൈറ്റ് വെയ്റ്റിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.. ” രാമൻ പറഞ്ഞു. 

മാരുതിയുടെ വാഹന ഘടനകൾക്കായി ഉയർന്ന ടെൻസൈൽ സ്റ്റീൽ ഉപയോഗിക്കുന്നതും സി വി രാമന്‍ പരാമർശിച്ചു. അതിനോട് ചേർത്ത് അദ്ദേഹം കമ്പനിയുടെ ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിനെയും പരാമർശിച്ചു. ഈ പ്ലാറ്റ്‌ഫോം കാർ നിർമ്മാതാവിനെ ഘടനാപരമായ കാഠിന്യം മെച്ചപ്പെടുത്താനും ശക്തി വർദ്ധിപ്പിക്കാനും മാത്രമല്ല ഭാരം കുറയ്ക്കാനും അനുവദിച്ചെന്നും ഇത് തുടർച്ചയായി ഉദ്‍മവമനം കുറയ്ക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  തങ്ങളുടെ അഞ്ചാം തലമുറ ഹാർട്ട്‌ടെക്റ്റ് എ ആർക്കിടെക്ചറിലേക്ക് മാറുന്ന മാരുതി തങ്ങളുടെ കാറുകളുടെ ഭാരം ഗണ്യമായി കുറയ്ക്കുന്നതിൽ വിജയിച്ചു. നിലവിലെ തലമുറയിലെ സ്വിഫ്റ്റ് പോലെയുള്ള അവരുടെ ഉൽപ്പന്നങ്ങള്‍ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.  2005 ലെ ആദ്യ തലമുറ മോഡലിനേക്കാൾ 125 കിലോ ഭാരം കുറവുള്ളതാണ് ഈ വാഹനം. കൂടാതെ, ഏറ്റവും പുതിയ സെലേറിയോ നിലവിലെ കാറിനേക്കാൾ 15 മുതല്‍ 25 കിലോഗ്രാം വരെ ഭാരം കുറഞ്ഞതാണ്. 

സുരക്ഷയില്‍ വട്ടപ്പൂജ്യവുമായി ഈ കാറും

ഇന്ധന ബോക്‌സുകളുടെ നിർമ്മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെ കുറിച്ചും രാമൻ പരാമർശിച്ചു. ലോഹങ്ങൾക്ക് പകരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഭാരം 30 ശതമാനം കുറയ്ക്കാൻ സഹായിച്ചതായി അദ്ദേഹം പറയുന്നു. മാത്രമല്ല, ഇത് തുരുമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സഹായിക്കുകയും കാറുകളിലെ ഈ ബോക്സുകളുടെ പാക്കേജിംഗ് ലളിതമാക്കുകയും ചെയ്തു. “പവർട്രെയിനിൽ പോലും, ലോഹങ്ങൾക്ക് പകരം പ്ലാസ്റ്റിക് ഘടകങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്, ഭാരം 30 ശതമാനവും ചെലവ് 47 ശതമാനവും കുറയ്ക്കുന്നു.. ” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭാവിയില്‍, സംയുക്തങ്ങൾ ഉപയോഗിച്ച് സിഎൻജി സിലിണ്ടറിന്റെ ഭാരം 50-60 ശതമാനം വരെ കുറയ്ക്കാൻ വളരെയധികം സാധ്യതയുണ്ട്. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഹൈഡ്രജൻ-സിഎൻജി മിശ്രിതത്തിന്റെ ഉപയോഗം സാധ്യമാക്കാനും സഹായിക്കും..” അദ്ദേഹം പറഞ്ഞു, 

ഇവികളിൽ, അധിക ബാറ്ററി ഭാരം ഒരു വെല്ലുവിളിയാണെന്നു പറഞ്ഞ രാമന്‍ എല്ലാവരും ബാറ്ററി പ്ലാറ്റ്ഫോമിനു പകരം നൂതന ഹൈ-ടെൻസൈൽ സ്റ്റീൽ ഉപയോഗിക്കുകയും വേണമെന്നും ഭാരം കുറഞ്ഞ ഇവികൾ വികസിപ്പിക്കുന്നതിന് ഒരു ഗ്രൗണ്ട്-അപ്പ് പ്ലാറ്റ്ഫോം നിർമ്മിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകളിൽ, ഹരിതഗൃഹ വാതക (ജിഎച്ച്ജി) ഉദ്‌വമനത്തിൽ ഇന്ത്യൻ ഗതാഗത മേഖലയുടെ സംഭാവനയെക്കുറിച്ച് രാമൻ വെളിച്ചം വീശുന്നു. അത് 13 ശതമാനമാണെന്നും യൂറോപ്യൻ യൂണിയനേക്കാൾ കുറവാണെങ്കിലും, ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കാറുകളും എസ്‌യുവികളുമാണ് വാഹന മലിനീകരണത്തിന്റെ 40-45 ശതമാനം സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ വിഹിതം ഇരുചക്രവാഹനക്കാർ സംഭാവന ചെയ്യുന്നു. ബാക്കിയുള്ളവ വാണിജ്യ വാഹനങ്ങളാണ് ഉണ്ടാക്കുന്നതെന്നും സി വി രാമന്‍ വ്യക്തമാക്കി.  

Leave a Reply

Your email address will not be published. Required fields are marked *