NADAMMELPOYIL NEWS
OCTOBER 30/21
തിരുവനന്തപുരം:; പിണറായി വിജയന്‍ തന്റെ രക്ഷകര്‍ത്താവ് ആയിരുന്നുവെന്നും താന്‍ ആരുടെയും രക്ഷകര്‍ത്താവല്ലെന്ന പിണറായിയുടെ വാക്കുകള്‍ വേദനിപ്പിച്ചതായും വ്യക്തമാക്കി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്. സ്വകാര്യദുഃഖങ്ങളും ആരോഗ്യപ്രശ്നങ്ങളും വന്നപ്പോള്‍ പിണറായി ഇടപെട്ടിട്ടുണ്ടെന്നും പിണറായിയോടും കോടിയേരി ബാലകൃഷ്ണനോടും നല്ല ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് മോക്ഷത്തിന് വേണ്ടിയല്ലെന്നും മോഹമുണ്ട് എന്നാൽ അതിമോഹമില്ലെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും വാക്കുനല്‍കിയിട്ടും സിപിഎം പരിഗണിച്ചില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയത്തില്‍ കയ്യൊപ്പു ചാര്‍ത്താന്‍ കഴിയുന്ന പദവികളൊന്നും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇടതുപക്ഷത്തു നിന്ന കാലത്ത് തന്റെ രാഷ്ട്രീയ അസ്തിത്വം ഇല്ലാതായെന്നും അദ്ദേഹം പരാതിപ്പെട്ടു.
______