NADAMMELPOYIL NEWS
OCTOBER 29/21
കോഴിക്കോട്:;കോഴിക്കോട് മാത്തറ പി.കെ. കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തെന്ന് ആരോപിച്ചായിരുന്നു സംഘർഷമുണ്ടായത്. പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാർഥികൾ തമ്മിലുള്ള വാക്കേറ്റത്തിൽ പുറത്തുനിന്നെത്തിയവർ ഇടപെടുകയും ആക്രമിക്കുകയുമായിരുന്നു. പുറത്തുനിന്നെത്തിയ ആര്‍എസ്എസുകാര്‍ നഞ്ചക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു.
വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
________
കൂടുതല്‍ വാർത്തകൾക്ക് www.dailyspot.in എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം
_______