NADAMMELPOYIL NEWS
OCTOBER 28/21
കോഴിക്കോട്; ജാനകിക്കാട് കൂട്ടബലാല്‍സംഗക്കേസില്‍ അതിജീവിതയെ രണ്ട് വര്‍ഷം മുമ്പ് പീഡിപ്പിച്ച ബന്ധുവടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേയ്ക്കും. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. 2019ല്‍ ബന്ധുവും കണ്ടാലറിയാവുന്ന മറ്റൊരാളും പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസ് മൂന്നാമതൊരു കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട്ടില്‍ കൂട്ടിക്കൊണ്ടുപോയി കാമുകനും സുഹൃത്തുക്കളും ലഹരി കലര്‍ന്ന പാനീയം നല്‍കിയ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ഈ കേസില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
_____