ഐ.ടി.ഐ പ്രവേശനം- 28 ന് ഹാജരാകണം

കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലെ ഒഴിവുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2377016, 9495135094.

ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ ഒഴിവ്

ബേപ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് എന്‍സിവിടി ഏക വത്സര ട്രേഡില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശവനം നേടാന്‍ താത്പര്യമുളളവര്‍ ഒക്ടോബര്‍ 28 നകം ഐ.ടി.ഐ യില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2415040.

വനിത ഐ ടി ഐ യില്‍ സ്പോട്ട് അഡ്മിഷന്‍ 28 ന്

കോഴിക്കോട് വനിത ഐ ടി ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 28 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു വന്ന് പ്രവേശനം നേടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വെബ്സൈറ്റ് : www.womenitikozhikode.kerala.gov.in ഫോണ്‍ : 0495 2373976.

ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ സീറ്റൊഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സ് കാലാവധി ഒരു വര്‍ഷം.

സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചേവായൂര്‍ നെല്ലിക്കോട് സ്‌കൂള്‍ ബില്‍ഡിങ്ങിലെ സി-ആപ്റ്റ് സബ് സെന്ററില്‍ നവംബര്‍ അഞ്ചിനകം നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2356591, 0495 2723666, email : kozhikode@captkerala.com.

കേന്ദ്ര ഗവ.സര്‍ട്ടിഫിക്കറ്റോടെ മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം വീതം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് : 7994449314.

ടെണ്ടര്‍ /റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ /റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയ്യതി നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ച് വരെ. ഇ- ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് e-tenderskerala.gov.in

Leave a Reply

Your email address will not be published. Required fields are marked *