NADAMMELPOYIL NEWS
OCTOBER 26/21
മലപ്പുറം:; കൊണ്ടോട്ടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥി കസ്റ്റഡിയിൽ. പതിനഞ്ചുകാരനാണ് കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും തെളിവായി പൊലീസിന് ലഭിച്ചു.
കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. താനാണ് ഉപദ്രവിച്ചതെന്ന് പതിനഞ്ചുകാരൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി.
കൊണ്ടോട്ടി നെടിയിരുപ്പിൽ ഇന്നലെ ഉച്ചയ്ക്കാണ് ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലാത്സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
________