NADAMMELPOYIL NEWS
OCTOBER 25/21
തിരുവനന്തപുരം;താൻ അറിയാതെ കുഞ്ഞിനെ മാറ്റിയെന്ന പേരൂർക്കട സ്വദേശിനി അനുപമ എസ് ചന്ദ്രന്റെ പരാതിയിൽ ദത്ത് നടപടികൾ തിരുവനന്തപുരം കുടുംബകോടതി സ്‌റ്റേ ചെയ്‌തു. കേസ് നവംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
കേസിൽ തുടർ നടപടികൾ അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് പൊലീസ് മുദ്രവെച്ച കവറിൽ നൽകണം.
അനുപമ കുഞ്ഞിന്റെ അമ്മയാണെന്നും കുഞ്ഞിനെ തിരികെ ലഭിക്കണമെന്നും കോടതിയെ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
കുഞ്ഞ് നിലവിൽ ഫോസ്റ്റർ കെയറി (ദത്തെടുക്കാൻ സന്നദ്ധരായവരുടെ സംരക്ഷണ)ലാണുള്ളത്. നീതി ലഭിക്കുന്നതിൽ വീഴ്‌ചയുണ്ടോയെന്ന് അന്വേഷിക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു.
________
കൂടുതല്‍ വാർത്തകൾക്ക് www.dailyspot.in എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം
_______