കോടഞ്ചേരി: തുഷാരഗിരി ഇക്കോ ടൂറിസം സെന്റർ കോഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്
ഇന്ന്(15-09-2021) മുതൽ തുറക്കുവാൻ തീരുമാനിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എത്തുന്ന സന്ദർശകർക്ക് മാത്രമാണ് പ്രവേശനം. 9 മണി മുതൽ 5 മണിവരെയാണ് പ്രവൃത്തി സമയം.
ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ്, 10 ദിവസത്തിന് മുമ്പെങ്കിലും ഒരു ഡോസ് വാക്സിൻ എടുത്തവർ, കോവിഡ് നെഗറ്റീവ് ആയി ഒരുമാസം കഴിഞ്ഞവർ എന്നിവർക്ക് മാത്രമാണ് പ്രവേശനം ഉള്ളതെന്ന് ഡിടിപിസി മാനേജർ ഷെല്ലി കുന്നേൽ (മാത്യു കെ ഡി) അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുവരുന്ന മാതാപിതാക്കളുടെ കൂടെയുള്ള കുട്ടികളെ അവരുടെ ഉത്തരവാദിത്വത്തിൽ പ്രവേശിപ്പിക്കുന്നതാണ്.