മുക്കം: ജോലിക്ക് പോകുന്നതിനിടെ വയോധിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. റൂറൽ എസ്പി ഡോ. എ. ശ്രീനിവാസ്, താമരശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ് എന്നിവരുടെ മേൽനോട്ടത്തിൽ പത്തംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. ഇവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തും.
സംഭവം നടന്ന സ്ഥലവും പരിസരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ അയൽ ജില്ലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നതിന്റെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. മുത്തേരി സ്വദേശിയായ ആറുപത്തഞ്ച് കാരിയാണ് വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ ഓട്ടോറിക്ഷയിൽ വെച്ച് ആക്രമണത്തിനും മോഷണത്തിനും ഇരയായത്