NADAMMELPOYIL NEWS
August 01/2021

ആലുവ;നസ്രത്ത് കാടപ്പറമ്പിൽ ബിജു ജോസഫിന്റെ ഭാര്യ മജുവിനെ (42) വീടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുനില വീടിന്റെ മുകളിലെ മുറിയിലാണു മൃതദേഹം കണ്ടത്. ബഹ്റൈനിൽ ഉദ്യോഗസ്ഥനാണു ബിജു. ഞായർ രാത്രി 3 മക്കളുടെ ഒപ്പമാണു മജു ഉറങ്ങിയത്. രാവിലെ കുട്ടികൾ ഉണർന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ ഒരു മുറി അകത്തു നിന്നു കുറ്റിയിട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട കുട്ടികൾ ബന്ധുക്കളെ അറിയിച്ചു. തുടർന്നു പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.
നടമ്മൽപൊയിൽ ന്യൂസ്
ആത്മഹത്യയാണെന്നാണു നിഗമനമെന്നു പൊലീസ് പറഞ്ഞു. ഇവർക്കു കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലെന്നു ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ഭർത്താവ് ബിജു 4 മാസം മുൻപാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്. സിബിഎസ്ഇ സ്കൂൾ അധ്യാപികയായിരുന്നു മജു. കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ 3 വർഷം മുൻപു ജോലി ഉപേക്ഷിച്ചു. കുന്നത്തൂർ പരേതനായ ജോർജിന്റെയും വത്സയുടെയും മകളാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു സെന്റ് ഡൊമിനിക് പള്ളിയിൽ. മക്കൾ: ജോയൽ, മരിയ, കെസിയ.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *