NADAMMELPOYIL NEWS
August 31/2021

കോഴിക്കോട്; കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കേട് കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്‌ക്കും. ആറ് കൊലപാതകക്കേസിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത്.

തന്റെ ആദ്യഭാര്യയേയും മകളേയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നേയും കേസിൽ പ്രതിയാക്കാനായി വ്യാജ മൊഴി നൽകിയെന്നും ഹർജിയിൽ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടേയും മരണത്തിന് ശേഷമാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും വിവാഹിതരാകുന്നത്.
നടമ്മൽപൊയിൽ ന്യൂസ്
ഈ രണ്ട് മരണങ്ങൾ ഉൾപ്പെടെ ഇരുവരുടേയും കുടുംബത്തിൽ നടന്ന ആറ് മരണങ്ങളും കൊലപാതകമായിരുന്നുവെന്ന് 2019 ഒക്ടോബറിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ജോളിയുടെ ഭർ്ത്താവ് പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് മരിച്ചത്.

2002നും 2016നും ഇടയിലായിരുന്നു കൊലപാതക പരമ്പര. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ആറ് പേരെയും ജോളി കൊലപ്പെടുത്തി എന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവിച്ചത് കൊലപാതകമാണെന്നും ജോളിയാണ് പ്രതിയെന്നും അറിയാതെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഷാജുവിന്റെ വാദം. വിവാഹ മോചന ഹർജി ഒക്ടോബർ 26ന് കോടതി പരിഗണിക്കും.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *