NADAMMELPOYIL NEWS
August 23/2021
അരീക്കോട്:; യുവ ഡോക്ടർ പൊള്ളലേറ്റ് മരിച്ചു. കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദയാണ് (24) മരിച്ചത്.
ഞായറാഴ്ച രാവിലെ 8.30ന് കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ബന്ധുക്കൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വരുന്ന 28ന് വിവാഹം നടക്കേനിരിക്കെയാണ് മരണം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
മാതാവ്: സൈനബ. സഹോദരങ്ങൾ: ശബീർ അലി, ശരീഫ, പരേതനായ ശാഹിദ് അലി
______
മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______