? പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും
സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഡെസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 10-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍
? പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
? പരീക്ഷ മാറ്റി
ആഗസ്ത് 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.വോക്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോയില്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മൈക്രോ ബയോളജി പേപ്പറുകളുടെ ഏപ്രില്‍ 2020 പരീക്ഷകള്‍ മാറ്റി. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.