NADAMMELPOYIL NEWS
August 09/2021
പത്തനംതിട്ട; പഞ്ചായത്ത് പ്രസിഡന്റും സംഘവും വൃദ്ധനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും സംഘവും ആക്രമണം നടത്തിയത്. തൊങ്ങലിയില്‍ രമണനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി.
കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജുവും സംഘവുമാണ് ആക്രമണം നടത്തിയത്. പോലിസ് നോക്കിനില്‍ക്കേയാണ് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഒപ്പമുള്ളവരും ചേര്‍ന്ന് എഴുപത്തൊന്നുകാരനെ വെട്ടിയത്. രമണനും പ്രദേശത്തെ ചിലരുമായി തുടരുന്ന ചില തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. വഴി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. ജെസിബി ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ വീടിന്റെ മതില്‍ പൊളിച്ചു. പൊലീസ് നോക്കിനില്‍ക്കെയാണ് മതില്‍ പൊളിച്ചുനീക്കിയത്.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______