ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,26,754 ആയി.
4,14,159 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 3,10,15,844 പേര്‍ ഇതുവരെ രോഗമുക്തി നേടി. 49,53,27,595 പേര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 41,096പേരാണ് രോഗമുക്തി നേടിയത്. 47,65,33,650 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. അതേസമയം വ്യാഴാഴ്ച 57,97,808 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്.
കേരളത്തില്‍ ഇന്നലെ 22,040 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.