NADAMMELPOYIL NEWS
August 06/2021
വടക്കാഞ്ചേരി; കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവാറില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. താലി കെട്ടിയ ശേഷം തിരികെ വീട്ടില്‍ കൊണ്ടു ചെന്നാക്കിയ 25കാരന്റെ ചതിയില്‍ മനംനൊന്തായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ താലി കെട്ടുകയും പിന്നീട് വീട്ടില്‍ കൊണ്ടുപോയി വിടുകയുമായിരുന്നുവത്രെ. ഇതില്‍ മനം നൊന്താണു പെണ്‍കുട്ടി കഴിഞ്ഞ 28ന് ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______