NADAMMELPOYIL NEWS
August 03/2021

തിരുവനന്തപുരം; നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് പ്രതികള്‍. അനീഷിന്റെ ബന്ധുക്കളടക്കം ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അഞ്ച് യുവാക്കളാണ് പ്രതികള്‍. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൊലപാതകം ഉള്‍പ്പെെട 27 കേസുകളില്‍ പ്രതി, മൂന്ന് തവണ കാപ്പ ചുമത്തപ്പെട്ട ഗുണ്ട, രണ്ടാഴ്ച മുന്‍പ് ജയിലില്‍ നിന്നിറങ്ങിയയാള്. ഇങ്ങിനെ സ്ഥിരം ക്രിമിനലായ കാക്ക അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ പൊലീസ് ആദ്യം കരുതിയത് കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനലുകള്‍ കൊന്നതാവുമെന്നാണ്. എന്നാല്‍ അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണ് പ്രതികള്‍. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവര്‍, ഒരാള്‍ ബിരുധദാരി, രണ്ട് പേര്‍ അനീഷിന്റെ ബന്ധു..എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങളും പൊലീസിനെ ഞെട്ടിച്ചു.

അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായി. കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ മൃതദേഹം കണ്ട് ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കളും ഇരിക്കുകയായിരുന്നു. പല ദിവസങ്ങളിലും കാക്ക അനീഷ് കിടന്നുറങ്ങുന്നതും ഇവിെടയാണ്. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു. അതില്‍ കയ്യാങ്കളിയിലെത്തി. അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ്.പി പി.കെ.മധുവിന്റെയും കാട്ടക്കട ഡിവൈ.എസ്.പി കെ.എസ്.പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *