അബുദാബി: യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നു. ആരോഗ്യ – പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തിങ്കളാഴ്‍ച ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
സിനോഫാം വാക്സിന് കുട്ടികളില്‍ അടിയന്തര അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. നേരത്തെ നടന്നുവന്നിരുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം അവലോകനം ചെയ്‍ത ശേഷമാണ് നടപടി. പ്രാദേശികമായി നടത്തിയ വിലയിരുത്തലുകളുടെയും അംഗീകൃത നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റയും അടിസ്ഥാനത്തിലാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്.
ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് സിനോഫാം വാക്സിന് കുട്ടികളില്‍ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം യുഎഇയില്‍ ആരംഭിച്ചത്. 900 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇമ്യൂണ്‍ ‘ബ്രിഡ്‍ജ് സ്റ്റഡി’യിലെ വിവരങ്ങള്‍ വിലയിരുത്തിയാണ് ഇപ്പോള്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ആരോഗ്യ – പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്.
മാതാപിതാക്കളുടെ പൂര്‍ണ അനുമതിയോടെയാണ് കുട്ടികളില്‍ വാക്സിന്‍ പഠനം നടത്തിയത്. വാക്സിന്‍ നല്‍കിയ ശേഷം കുട്ടികളെ ഓരോ ഘട്ടത്തിലും സൂക്ഷ്‍മമായി നിരീക്ഷിച്ചു. മിഡില്‍ഈസ്റ്റില്‍ കുട്ടികളില്‍ വാക്സിന്‍ പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ