ഓമാനൂർ
ചീക്കോട് വില്ലേജ് ഓഫീസിനു മുന്നിൽ കോ വിഡ് പ്രോട്ടോകോൾ മാനദണ്ഡം പാലിച്ചുകൊണ്ട് ബിൽഡിംഗ് &റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ചീക്കോട് വില്ലേജ് ഓഫീസ് ധർണ ബിൽഡിംഗ് &റോഡ് വർക്കേഴ്സ് ഫെഡറേഷൻ ചീക്കോട് മണ്ഡലം പ്രസിഡണ്ട് എം പി അബൂബക്കറിന്റെ അധ്യക്ഷതയിൽ
കെ സി
മൊയ്തീൻകുട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
ആശംസകൾ അർപ്പിച്ചുകൊണ്ട്
പി എ അസ്‌ലം മാസ്റ്റർ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ഗിരീഷ് പൊന്നാട് ബിൽഡിംഗ് &റോഡ് വർക്കേഴ്സ് ഫെഡറേഷൻ INTUC മലപ്പുറം ജില്ലാ സെക്രട്ടറി
കെ ഇ മൊയ്തീൻകുട്ടി INTUC കൊണ്ടോട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്
പി വി രാമൻ ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എന്നിവർ സംസാരിച്ച യോഗത്തിൽ വി പി മുഹമ്മദലി സ്വാഗതവും
ശിവദാസൻ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
രാധാകൃഷ്ണൻ ചൂരപ്ര
അയ്യപ്പൻ തീണ്ടാ പാറ
ചന്ദ്രൻ കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.