കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതണമെന്ന് കെഎസ്ആർടിസി അറിയിച്ചു.
നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണ്ണാടക സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കർണ്ണാടക സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്.