ഫൈറ്റേർസ് മുത്തേരിയുടെ നേതൃത്വത്തിൽ പ്രിക്കച്ചാൽ റോഡിൽ നിന്നും മുത്തേരിയിലേക്ക് തിരിയുന്ന കലുങ്ങോട്ടുപാറ വളവിലാണ് മിറർ സ്ഥാപിച്ചത്.

പ്രിക്കച്ചാൽ റോഡിൽ നിന്നും കയറുമ്പോൾ മുത്തേരി ഭാഗം കാണുന്ന രീതിയിലും, മുത്തേരിയിൽ നിന്നും വരുമ്പോൾ പ്രിക്കച്ചാൽ റോഡ് കാണുന്ന രീതിയിലുമാണ് മിറർ സ്ഥാപിച്ചത്.

ഇന്ന് വൈകീട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ എട്ടാം ഡിവിഷൻ കൗൺസിലർ എം. ടി വേണുഗോപാലൻ മാസ്റ്റർ ആണ് സ്ഥാപിക്കൽ കർമ്മം നിർവഹിച്ചത്.
കെ ബാലകൃഷ്ണൻ നായർ, ജയൻ മുത്തേരി, വിനോദ് വി. കെ(Milk society mutheri )എന്നിവർ ആശംസകൾ അറിയിച്ചു.

ഫൈറ്റേർസ് മുത്തേരി ഭാരവാഹികളായ ശ്യാം, ഷംസുദ്ധീൻ , രാഹുൽ, സുഭാഷ്, സുമേഷ്,ബിജീഷ് എന്നിവർ നേതൃത്വം നൽകി.
ഷാജി പി കെ നന്ദി പ്രകാശിപ്പിച്ചു.

കായിക രംഗത്തു നിന്നും സാമൂഹ്യ ക്ഷേമ രംഗത്തുള്ള ഫൈറ്റേഴ്സിന്റെ പ്രവർത്തങ്ങൾ ശ്രദ്ധേയമാണ്. നേരത്തെ മുത്തേരി സ്കൂളിന് മുന്നിലെ ചെളി നീക്കം ചെയ്ത് ക്വാറി വേസ്റ്റ് ഇട്ടതും, രോഗികൾക്ക് നിരവധി സഹായങ്ങൾ ചെയ്തതും,SSLC വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകിയതും, കോവിഡിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകിയതും ഫൈറ്റേഴ്സിന് ഏറെ ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *