തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടി. 136 സ്കൂളുകളിൽ നൂറു ശതമാനം വിജയം നേടി.

എറണാകുളമാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ച ജില്ല. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 85.02 ആണ് വിജയശതമാനം. അൺ എയ്ഡഡ് വിഭാഗത്തിൽ 87.67 ശതമാനമാണ് വിജയം.

ഓപ്പൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം 53ആണ്. 25293 വിദ്യാർഥികൾ വിജയിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 80.36 ശതമാനം വിജയം നേടി. ടെക്നിക്കൽ സ്കൂളുകളിൽ 84.39 ശതമാനമാണ് വിജയം.

നാല് മണിയോട് കൂടി വിവിധ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാകും.

▪️ഫ​​ല​​മ​​റി​​യാ​​വു​​ന്ന വെബ്സൈ​​റ്റു​​ക​​ൾ:

www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

▪️മൊ​​ബൈ​​ൽ ആപ്ലിക്കേഷ​​നു​​ക​​ൾ:

Saphalam2021

https://play.google.com/store/apps/details?id=com.kite.saphalam

Leave a Reply

Your email address will not be published. Required fields are marked *