തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായുള്ള വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും നാളെയും തുടരും.

ആവശ്യസേവനങ്ങൾക്ക് മാത്രമാണ് ശനി, ഞായർ ദിവസങ്ങളിൽ അനുമതി. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ തുടരും.

രണ്ടു ദിവസം കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല. മദ്യവിൽപ്പനശാലകൾ അടഞ്ഞു കിടക്കും. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.

ശനി, ഞായർ ദിവസങ്ങളിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ട്. എന്നാൽ ഇത് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.ലോക്ക്ഡൗൺ ആണെങ്കിലും സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ നടക്കും. പരീക്ഷകൾ എഴുതാൻ പോകുന്നവർക്ക് ഹോൾ ടിക്കറ്റുകൾ കാണിച്ചു യാത്ര ചെയ്യാം.

ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.

അതേസമയം, ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന വകുപ്പുതല അവലോകനയോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയതിനു ശേഷമുള്ള നാല് ദിവസത്തെ സ്ഥിതിഗതികളാണ് യോഗത്തിൽ ചർച്ച ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *