തിരുവനന്തപുരം: റേഷൻ കാർഡിന്റെ ആധികാരികത വെബ്സൈറ്റ് വഴി ഉറപ്പുവരുത്താമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.
ഓൺലൈനായി കാർഡ് സറണ്ടർ ചെയ്തവർ കൈവശമുള്ള പഴയ കാർഡ് ദുരുപയോഗം ചെയ്ത് റേഷനിതര ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധ്യതയുള്ളതിനാൽ റേഷൻ കാർഡിനെ അടിസ്ഥാനമാക്കി ഏതെങ്കിലും ആനുകൂല്യങ്ങൾ അനുവദിക്കുമ്പോൾ https://etso.civilsupplieskerala.gov.in/index.php/c_checkrcard_details എന്ന വെബ്സൈറ്റിൽ കാർഡിന്റെ ആധികാരികത വകുപ്പുകൾ ഉറപ്പാക്കണം. നിരവധി അനർഹ മുൻഗണനാകാർഡുകൾ ഓൺലൈനായി സറണ്ടർ ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് വ്യക്തമാക്കി.